Monday, August 3, 2026
Kerala News

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; പോലീസിന്റെ ഒളിച്ചുകളില്‍ വടിയെടുത്തു കോടതി; 25നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്ത്യശാസനം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; പോലീസിന്റെ ഒളിച്ചുകളില്‍ വടിയെടുത്തു കോടതി; 25നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്ത്യശാസനം


കണ്ണൂര്‍: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അന്ത്യശാസനം. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും കൂടുതല്‍ സമയം ചോദിച്ചതോടെയാണ് 25 വരെ സമയം അനുവദിച്ചത്.

22ന് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി ആരാഞ്ഞപ്പോള്‍ കുറച്ചുകൂടി സമയം വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദേശം അവഗണിച്ചതില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തി.

അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്ക് മുമ്പ്  സമര്‍പ്പിക്കണം. നിലവില്‍ മെല്ലെപ്പോക്ക് തുടരുന്ന അന്വേഷണത്തിന് കോടതി കൂടി മേല്‍നോട്ടം വഹിക്കണമെന്ന പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഹര്‍ജിയില്‍ ഈ മാസം 29 തിന് വാദം തുടരും.


Related News

Comments

No comments yet. Be the first to comment!

Leave a Comment