Monday, August 3, 2026
Politics Views

പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നു; കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനം; നടപടി വേണമെന്ന് ആവശ്യം

പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നു; കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനം; നടപടി വേണമെന്ന് ആവശ്യം


കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ഏരിയാസമ്മേളനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് നേതാക്കള്‍. പാലക്കാട് ഉപ തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഇപിയുടെ കട്ടന്‍ ചായയും പരിപ്പുവടയുമെന്ന ആത്മകഥയിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിലൂടെ സംഭവിച്ചതെന്ന് സംഘടനാ ചര്‍ച്ചയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

ഇ.പി. ജയരാജനെപ്പോലുള്ള നേതാക്കള്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ ബി.ജ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് ഇ.പി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് എല്‍.ഡി.എഫിന് തിരിച്ചടിയായി. അച്ചടക്കലംഘനം നിരന്തരം നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് സമ്മേളന പ്രതിനിധികളില്‍ ചിലര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment