Monday, August 3, 2026
Kerala News

പഠിപ്പില്ലെന്ന് ഇനി ആരും പറയരുത്: തുല്യത പരീക്ഷ പാസായി ഇന്ദ്രന്‍സ്; അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

പഠിപ്പില്ലെന്ന് ഇനി ആരും പറയരുത്: തുല്യത പരീക്ഷ പാസായി ഇന്ദ്രന്‍സ്; അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയിൽ വിജയം കൈവരിച്ച് നടൻ ഇന്ദ്രൻസ്. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം. താരത്തെയും ഒപ്പം പരീക്ഷയിൽ വിജയിച്ച 1483 പേരെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 


68-ാം വയസിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ വച്ചായിരുന്നു പരീക്ഷ. 


വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടെയാണ് ഇന്ദ്രന്‍സിനെ തേടി സന്തോഷ വാർത്തയെത്തിയത്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ കാരണം നാലാം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന നടന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തുടർന്നു പഠിക്കുകയെന്നത്. 


തിരുവനന്തപുരം കുമാരപുരം സ്‍കൂളിലായിരുന്നു ഇന്ദ്രൻസിന്‍റെ പ്രാഥമിക വിദ്യാഭ്യാസം.

Related News

Comments

No comments yet. Be the first to comment!

Leave a Comment