Monday, August 3, 2026
Kerala News

അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി.ശശി: പി.വി.അൻവറിന് പിന്നിൽ അധോലോകമെന്നും ആരോപണം

അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി.ശശി: പി.വി.അൻവറിന് പിന്നിൽ അധോലോകമെന്നും ആരോപണം


കണ്ണൂർ: മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു മാസങ്ങൾക്ക് ശേഷം പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. 


കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്. ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങളാണ് അൻവർ പറഞ്ഞിരിക്കുന്നതെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. 


അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും ശശി പറയുന്നു.


പി.വി. അൻവറിന്റെ ആരോപണങ്ങൾക്കെതിരെ ശശി നേരത്തെ തന്നെ നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടിസും അയച്ചിരുന്നു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. 


നോട്ടിസിനു മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി.ശശി മുന്നോട്ട് പോവുന്നത്. ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment