26/11/2026
India News

NCP നേതാവ് ശരത് പവാര്‍ ആശുപത്രിയില്‍; ചികിത്സ തേടുന്നത് ഈ മാസം മൂന്നാം തവണ

NCP നേതാവ് ശരത് പവാര്‍ ആശുപത്രിയില്‍; ചികിത്സ തേടുന്നത് ഈ മാസം മൂന്നാം തവണ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാറിനെ വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണം സംശയിക്കുന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകളും എന്‍.സി.പി എം.പിയുമായ സുപ്രിയ സുലെയാണ് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്.

ജോലിഭാരവും യാത്രകളും കുറയ്ക്കാന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അത് ശ്രദ്ധിക്കുന്നില്ലെന്നും, തന്റെ ജോലിയെ അത്രയധികം സ്‌നേഹിക്കുന്നതുകൊണ്ടാണ് അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രിയ സുലെ കുറിപ്പില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ആശംസകള്‍ നേരുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഈ മാസം ഇത് മൂന്നാം തവണയാണ് 85-കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ നവംബര്‍ രണ്ടിന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നവംബര്‍ നാലിന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ അന്നുതന്നെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നവംബര്‍ ഏഴ് വരെ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. നിലവിലെ ചികിത്സ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതരോ ബന്ധപ്പെട്ടവരോ പുറത്തുവിട്ടിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement