Monday, August 3, 2026
Kerala News

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും; പമ്പയില്‍ നിന്ന് പ്രവേശനം ഉച്ചയ്ക്ക് ഒന്ന് മുതല്‍

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും; പമ്പയില്‍ നിന്ന് പ്രവേശനം ഉച്ചയ്ക്ക് ഒന്ന് മുതല്‍


തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 5ന് മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയില്‍ അഗ്‌നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും വെളളിയാഴ്ച ചുമതലയേല്‍ക്കും.  

മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നു പോലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment