24/11/2026
Kerala News

മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍

മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍

മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു യുവാവിന് കൂടി ജില്ലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തല്‍. 2021-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ഉപയോഗിച്ച ക്രീമാണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ (F Tune) എന്ന പേരില്‍ വിപണിയില്‍ എത്തുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നു. മുഖക്കുരു മാറുന്നതിനായി അയല്‍വാസി നിര്‍ദ്ദേശിച്ചതനുസരിച്ച് മൂന്നോ നാലോ ബോട്ടില്‍ ക്രീം ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ മികച്ച ഫലം ലഭിച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞതോടെ കടുത്ത ക്ഷീണം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ നിന്ന് മൂത്രം വഴി പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ഒന്നര വര്‍ഷത്തോളം വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്തു.

അതിനിടെ, മലപ്പുറത്തെ പതിനെട്ടുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിക്കാന്‍ ഇടയാക്കിയ എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീമിന്റെ ഉറവിടം കാസര്‍ഗോഡ് നിന്നാണെന്ന സൂചനകള്‍ പുറത്തുവന്നു. കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണെന്നും, ഈ മൊബൈല്‍ നമ്പര്‍ അവിടെയുള്ള ഒരു സ്ത്രീയുടെ പേരിലാണുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്പറിന്റെ ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും.

സംഭവത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉടന്‍ തന്നെ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ചികിത്സ നല്‍കിയ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. വ്യാജ ക്രീമിന് പ്രചാരം നല്‍കിയ വ്‌ലോഗര്‍മാരെയും പൊലീസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement