തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ സൈബര്‍ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കെ.സി. വേണുഗോപാല്‍ പക്ഷം തീരുമാനിച്ചു. കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, സണ്ണി ജോസഫ്, ജെബി മേത്തര്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഗ്രൂപ്പിന്റെ നീക്കം.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലുണ്ടായ ഭിന്നതകള്‍ക്ക് പിന്നാലെയാണ് ഈ നേതാക്കള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ഇത്തരമൊരു ആസൂത്രിത നീക്കം നടക്കുന്നതെന്നാണ് കെ.സി. പക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെ പ്രതിരോധിക്കാനും നേതാക്കളെ പിന്തുണയ്ക്കാനുമുള്ള പ്രചാരണങ്ങള്‍ ഇന്നലെ മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്.
സൈബര്‍ ആക്രമണങ്ങളെ പരസ്യമായി അപലപിച്ചുകൊണ്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷും രംഗത്തെത്തി. ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ഒരുതരത്തിലും മാന്യതയ്ക്കും അന്തസ്സിനും ചേര്‍ന്നതല്ലെന്നും അദ്ദേഹം ഇന്ന് രാവിലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment