24/11/2026
Kerala News

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവ്; അരവണ വില്‍പ്പനയും പകുതിയായി

 ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവ്; അരവണ വില്‍പ്പനയും പകുതിയായി


പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ആറു ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 2.38 ലക്ഷത്തിലധികം തീര്‍ഥാടകരുടെ കുറവാണ് രേഖപ്പെടുത്തിയത്. അപ്പം, അരവണ വില്‍പ്പനയിലും അന്നദാന ഫണ്ടിലുമടക്കം വലിയ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വൃശ്ചികം ഒന്നിന് നട തുറന്നപ്പോള്‍ തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ ആറു ദിവസങ്ങളില്‍ 5.10 ലക്ഷം തീര്‍ഥാടകര്‍ എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം പേര്‍ മാത്രമാണ്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഏകദേശം 47 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വര്‍ഷം 1.30 ലക്ഷം പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ ഇത്തവണ 38,000 പേര്‍ മാത്രമാണ് എത്തിയത്. ഇന്ന് രാവിലെ ആറു മണിവരെ 15,105 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.

അരവണ വില്‍പ്പനയിലും വലിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യ ആറു ദിവസങ്ങളില്‍ 18 ലക്ഷം ടിന്‍ അരവണ വിറ്റഴിച്ചപ്പോള്‍ ഇത്തവണ ഒന്‍പത് ലക്ഷം ടിന്‍ മാത്രമാണ് വിറ്റത്. ഇതോടെ അരവണ വില്‍പ്പനയില്‍ ഏകദേശം ഒന്‍പത് കോടിയോളം രൂപയുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍.

അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകള്‍ പരിശോധിക്കാന്‍ സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായം തേടും. ഇന്നലെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ദര്‍ശനത്തിനെത്താതിരുന്നത് 23,714 പേരാണ്. ബുക്ക് ചെയ്തിട്ടും എത്താത്തവര്‍ക്ക് ഈ മണ്ഡലകാലത്ത് തുടര്‍ന്നുള്ള ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement