ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. 11 ടിഎംസി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്.
സംസ്ഥാനത്തെ വരള്‍ച്ചയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക തമിഴ്നാടിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തത്. നിലവിലെ സാഹചര്യത്തില്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കുപോലും ജലം അനിവാര്യമാണെന്നും അധികജലം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കര്‍ണാടക വാദിച്ചു. കര്‍ണാടകയുടെ ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി തമിഴ്നാടിന്റെ ഹര്‍ജി തള്ളിയത്.


Comments
No comments yet. Be the first to comment!
Leave a Comment