20/11/2026
Kerala News

കോൺഗ്രസിലേക്ക് മടങ്ങിവരാൻ പത്മജ; KPCC നേതൃത്വത്തിന് കത്ത് നൽകും; തീരുമാനം ചർച്ചകൾക്ക് ശേഷം

കോൺഗ്രസിലേക്ക് മടങ്ങിവരാൻ പത്മജ; KPCC നേതൃത്വത്തിന് കത്ത് നൽകും; തീരുമാനം ചർച്ചകൾക്ക് ശേഷം

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള നീക്കങ്ങൾ സജീവമാക്കി. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകും. പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച് ചർച്ചകൾ നടത്തിയ ശേഷമാകും കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുക്കുക.

കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് പത്മജ നന്ദി അറിയിച്ചു. ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നെന്നും ഇപ്പോൾ ആ തെറ്റ് തിരുത്തുകയാണെന്നും പത്മജ വ്യക്തമാക്കി.

ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും പദവി ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും അവർ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെ മാത്രമാണെന്നും അദ്ദേഹത്തെ തിരിച്ചുകിട്ടിയതിലാണ് സന്തോഷമെന്നും പത്മജ കൂട്ടിച്ചേർത്തു.

ബിജെപി തനിക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും കോൺഗ്രസിലേക്ക് മടങ്ങുന്നത് പദവികൾ ലക്ഷ്യമിട്ടല്ലെന്നും അവർ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അറിയാമായിരുന്നുവെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ അനീഷ് കുമാർ പ്രതികരിച്ചു. പത്മജയുമായി അടുത്ത ബന്ധമാണുള്ളതെന്നും അവർ പരാതികളൊന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാജി ബിജെപിയെ ബാധിക്കില്ലെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.

Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement