19/11/2026
Kerala News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം നടന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണ്ണായക വിധി വരുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതി പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

കേസിലെ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് വിധിച്ചതിന് പിന്നാലെ കോടതി വളപ്പില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശിക്ഷാവിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി പരിസരത്തും നഗരത്തിലും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

2008 ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ 5.15-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണ്ണന്തലയിലെ ഒരു ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement