19/11/2026
Kerala News

കോവളം സ്പാ പീഡനക്കേസ്: 2 പ്രതികള്‍ കൂടി അറസ്റ്റില്‍

കോവളം സ്പാ പീഡനക്കേസ്: 2 പ്രതികള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ രണ്ട് പ്രതികളെക്കൂടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിലെ 11, 12 പ്രതികളായ പൂന്തുറ സ്വദേശി അനില്‍, പുതിയതുറ സ്വദേശി സുധീഷ് എസ്. എന്നിവരാണ് പിടിയിലായത്. അനിലിനെ പൂന്തുറയില്‍ നിന്നും സുധീഷിനെ പുതിയതുറയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടിയെ ചെറിയമ്മയും ഭര്‍ത്താവും ചേര്‍ന്നാണ് സ്പാ ഉടമകള്‍ക്ക് കൈമാറിയത്. ഇവര്‍ ഇരുവരും അനാശാസ്യപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.

സ്പായിലെ ചൂഷണം സഹിക്കാനാവാതെ വന്നതോടെ പെണ്‍കുട്ടി അവിടെവെച്ച് പരിചയപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 21-ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ചെറിയമ്മ കോവളം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തിയ പൊലീസ് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement