തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലെ (പിഎസ്സി) അഞ്ച് പുതിയ ഒഴിവുകളിലേക്കുള്ള നിയമനത്തിന് മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നല്കി. നിലവിലെ ധാരണയനുസരിച്ച് നാല് സീറ്റുകള്‍ കോണ്‍ഗ്രസിനും ഒരു സീറ്റ് മുസ്ലിം ലീഗിനും നല്കാന് തീരുമാനമായി. കേരളാ കോണ്‍ഗ്രസിന് (ജോസഫ് വിഭാഗം) ഇത്തവണ പ്രാതിനിധ്യമില്ലെങ്കിലും അടുത്ത ഒഴിവുകളില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുസ്ലിം ലീഗ് പ്രതിനിധിയായി മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പിഎസ്സി അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി രമേശ് എം. തമ്പിയെയും നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിനിധികളുടെ കാര്യത്തില്‍ കെ.സി. വേണുഗോപാല്‍ പക്ഷം ആദ്യം സുധാ മേനോന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അവര്‍ അഹമ്മദാബാദില്‍ സ്ഥിരതാമസക്കാരിയാണെന്നും അതിനാല്‍ ഈ നിര്‍ദേശം അപ്രായോഗികമാണെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തുടര്‍ന്ന് സുധാ മേനോന് പകരമായി കെ.സി. വിഭാഗം ആര്. സനല്‍കുമാറിന്റെ പേര് മുന്നോട്ടുവെക്കുകയും, ഈ പേരില്‍ സമവായത്തിലെത്തുകയുമായിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment