ജമ്മു കശ്മീര്‍: കുല്‍ഗാമില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സുരക്ഷാസേന. സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കാളിയായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരസംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ ഏറ്റുമുട്ടലില്‍ സേന വധിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന സംയുക്ത ഓപ്പറേഷനൊടുവിലാണ് ഭീകരനെ വധിച്ചത്.
ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെ ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന് സമീപത്തെ മുസ്ലിം ആരാധനാലയത്തില്‍ ഭീകരന്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്ന് പുറത്തുവരാനും കീഴടങ്ങാനും സുരക്ഷാസേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.
കീഴടങ്ങാനുള്ള നിര്‍ദേശം ഭീകരന്‍ നിരസിച്ചതോടെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടത്. കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഏറ്റുമുട്ടലില്‍ ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment