മലപ്പുറം: യുഡിഎഫില്‍ ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി (KTDC) ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെച്ച് പി.വി. അന്‍വര്‍. ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതിന് പുറമെ നാല് ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ അംഗത്വം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അന്‍വറിന്റെ സാന്നിധ്യം നിര്‍ണ്ണായകമായിട്ടുണ്ടെന്ന വിലയിരുത്തല്‍ മുന്നണിക്കുള്ളിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് പദവികള്‍ക്കായി അന്‍വര്‍ വീണ്ടും സജീവമായി രംഗത്തെത്തുന്നത്. നിലവില്‍ അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നാണ് സൂചനയെങ്കിലും, ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ചോ മറ്റ് ബോര്‍ഡ് അംഗത്വങ്ങളെക്കുറിച്ചോ വ്യക്തമായ ഉറപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍എസ്പിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ അതൃപ്തിയും എതിര്‍പ്പുകളും മുന്നണിക്കുള്ളില്‍ തുടരുകയാണ്. നേരത്തെ കെടിഡിസി ചെയര്‍മാന്‍ പദവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ പാലോട് രവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവന്നിരുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment