17/11/2026
Kerala News

പുതിയ മദ്യനയം ഉടന്‍; ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും

പുതിയ മദ്യനയം ഉടന്‍; ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും



തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. പുതിയ മദ്യനയത്തിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനത്തിലും ഘടനയിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ആലോചന.

ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കില്ലെങ്കിലും നിലവിലുള്ളവയുടെ രൂപഘടന ഏകീകരിക്കും. കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഔട്ട്ലെറ്റുകള്‍ നവീകരിക്കുകയും സെല്‍ഫ് ഹെല്‍പ് ഔട്ട്ലെറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ മാറ്റങ്ങളെന്നാണ് സൂചന.

ഔട്ട്ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും നടത്തിപ്പ് ആവശ്യമെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് കൈമാറുന്നതും പരിഗണനയിലുണ്ട്. മദ്യത്തിന്റെ ചില്ലറ വില്‍പ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതയും പുതിയ നയത്തിലുണ്ട്.

കള്ളുചെത്ത് മേഖലയിലും സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. പരമ്പരാഗത കള്ളുചെത്ത് മേഖലയെ ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പുതിയ മദ്യനയത്തില്‍ ഉള്‍പ്പെട്ടേക്കും.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഉപസമിതിയുടെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ നയപരമായ നിലപാട് സ്വീകരിക്കുക. ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement