തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും യാത്രാബത്തയും വര്‍ധിപ്പിച്ചു. സിറ്റിംഗ് ഫീസ് 750 രൂപയില്‍ നിന്ന് 2,000 രൂപയായാണ് ഉയര്‍ത്തിയത്. യാത്രാബത്ത കിലോമീറ്ററിന് ഒമ്പത് രൂപയില്‍ നിന്ന് 14 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ചുമതലയേറ്റതിന് പിന്നാലെയുണ്ടായ ആനുകൂല്യ വര്‍ധനയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നവംബര്‍ ഒമ്പതിനാണ് സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളുടെ യാത്രാബത്തയും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം സിറ്റിംഗ് ഫീസില്‍ 160 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
നേരത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് കിലോമീറ്ററിന് ഒമ്പത് രൂപയായിരുന്നു യാത്രാബത്തയായി ലഭിച്ചിരുന്നത്. ഇത് 14 രൂപയായി ഉയര്‍ത്തി. 2013ന് ശേഷം ആദ്യമായാണ് യാത്രാബത്തയില്‍ വര്‍ധന വരുത്തുന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇത്രയും കാലമായി നിരക്കില്‍ മാറ്റമില്ലാതിരുന്നതിനാലാണ് ആനുകൂല്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ നിലപാട്.


Comments
No comments yet. Be the first to comment!
Leave a Comment