17/11/2026
Kerala News

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നേക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

വിവാദമായ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ വിഷയം അവസാനിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പരീക്ഷകളും സ്‌കോളര്‍ഷിപ്പ് നടപടികളും വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ മുന്‍പും സ്‌കൂളുകളില്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ്, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും അവയ്ക്ക് അനുമതി നല്‍കുന്നത് പതിവാണെന്നും വിശദീകരിച്ചുകൊണ്ടാണ് വിവാദം തണുപ്പിക്കാന്‍ വകുപ്പ് ശ്രമിക്കുന്നത്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുമായി സഹകരിച്ചാണ് എന്‍ടിയു സംസ്ഥാനത്തെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യങ് സ്‌കോളര്‍ എക്‌സാം എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി അറിയാതെ പരീക്ഷയ്ക്ക് അനുമതി നല്‍കിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാരിലൂടെ ഭരണം നടത്തുന്നത് സംഘപരിവാറാണെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പരീക്ഷ അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement