തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് പേര് മാറുന്നു. മദ്യനയം എന്ന പ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കി, പകരം എക്സൈസ് നയം എന്ന പേരില്‍ പുതിയ നയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക തീരുമാനം. പകരം, നിലവിലെ ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കാനും സെല്‍ഫ് ഹെല്പ് ഔട്ട്ലെറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും നിര്‍ദേശങ്ങളുണ്ട്.
അതേസമയം, ബിവറേജസ് ഔട്ട്ലെറ്റുകളുടെയും ഗോഡൗണുകളുടെയും നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്ക് പങ്കാളിത്തം നല്കുന്ന കാര്യവും സജീവ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ ചില്ലറ വില്‍പ്പനയിലും സഹകരണ മേഖലയുടെ സഹകരണം തേടിയേക്കും. പുതിയ നയരൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് സൂചന.


Comments
No comments yet. Be the first to comment!
Leave a Comment