17/11/2026
Kerala News

ചൂരല്‍മലയില്‍ 34 കോടി ചെലവില്‍ ഹൈടെക് പാലം; പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം

 ചൂരല്‍മലയില്‍ 34 കോടി ചെലവില്‍ ഹൈടെക് പാലം; പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം


കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ ചൂരല്‍മല പാലത്തിന് പകരമായി പുതിയ ഹൈടെക് പാലം ഒരുങ്ങുന്നു. 34 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.

ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഗര്‍ഡറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ബോസ്ട്രിങ് മാതൃകയിലാണ് പാലത്തിന്റെ രൂപകല്‍പ്പന. പുഴയ്ക്ക് മുകളിലൂടെ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്ററും ഉള്‍പ്പെടെ ആകെ 187 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരു കരകളിലും അധിക നീളത്തില്‍ നിര്‍മാണം നടത്തുന്നത്.

പുഴയില്‍ തൂണുകള്‍ സ്ഥാപിക്കാത്ത രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ജലനിരപ്പ് കണക്കിലെടുത്ത് അതിനേക്കാള്‍ ഉയരത്തിലാണ് പാലം നിര്‍മിക്കുന്നത്. ഭാവിയില്‍ സമാനമായ ദുരന്തങ്ങളുണ്ടായാലും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം.

ചൂരല്‍മല ടൗണില്‍ പാലത്തിന്റെ പൈലിങ് ജോലികള്‍ ആരംഭിച്ചു. ടൗണില്‍ നിന്ന് തുടങ്ങി മറുകരയില്‍ അട്ടമല-മുണ്ടക്കൈ റോഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ് പാലം അവസാനിക്കുക. നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.










Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement