ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കിയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയ്ക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സഖ്യചര്‍ച്ചകള്‍ക്കും നിലവില്‍ പ്രിയങ്കയാണ് നിര്‍ണായക നേതൃത്വം നല്‍കുന്നത്.
അടുത്തയാഴ്ചയോടെ ആരംഭിക്കാനിരിക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പ്രചാരണ ചുമതല സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.


Comments
No comments yet. Be the first to comment!
Leave a Comment