തിരുവനന്തപുരം: സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി ചട്ടങ്ങള്‍ പ്രകാരം ഉപരി ഘടകങ്ങളിലെ ഐ.സി.സിയ പ്രാഥമിക അന്വേഷണം നടത്തേണ്ടതിനാലാണ് കേന്ദ്ര കമ്മിറ്റിയുടെ ഇടപെടല്‍.
ഒറ്റപ്പാലം സ്വദേശിനിയായ വനിതാ അഭിഭാഷക നല്‍കിയ പരാതിയിലാണ് ഐ.സി.സി അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിപ്പോര്‍ട്ടും തുടര്‍നടപടികള്‍ക്കുള്ള ശിപാര്‍ശയും സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. ഐ.സി.സി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അച്ചടക്ക നടപടികളില്‍ അന്തിമ തീരുമാനമെടുക്കുക.
നേരത്തെ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സ്വമേധയാ ഒഴിഞ്ഞതാണെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നതോടെ പരാതിയുടെ പശ്ചാത്തലത്തിലാണ് സ്ഥാനചലനമെന്ന് പാര്‍ട്ടി പരോക്ഷമായി സമ്മതിക്കുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment