10/11/2026
Kerala News

വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി ഒളിവില്‍

 വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി ഒളിവില്‍

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്മെന്റില്‍ പതിനാറുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയായ പ്രതി റിസ്വിനെതിരെ വര്‍ക്കല പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

ഇന്‍സ്റ്റഗ്രാം വഴിയാണ് റിസ്വിനും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് പെണ്‍കുട്ടിയെ തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് കാറില്‍ കയറ്റി വര്‍ക്കലയിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കിയ ശേഷം റിസ്വിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. റിസ്വിനൊപ്പം സുഹൃത്തുക്കളായ റെമിങ്ട്ടണ്‍, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറിലുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിയുടെ സുഹൃത്തുക്കളുടെ പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement