10/11/2026
Kerala News

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

 പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

കൊച്ചി:  പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (53) അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയോടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ എറണാകുളത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ലക്ഷ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ന്ന് കാക്കനാട്ടെ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ ശിഷ്യനായാണ് ഷാജി കുമാര്‍ ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്. 2001-ല്‍ അനില്‍ ബാബു സംവിധാനം ചെയ്ത ഉത്തമന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. പുലിമുരുകന്‍, തുടരും ഉള്‍പ്പെടെ അമ്പതോളം സിനിമകള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement