09/11/2026
Kerala News

മൂന്ന് കോടിയാണ് നടി ആവശ്യപ്പെട്ടത്, വാട്‌സ് ആപ് ചാറ്റ് ഉണ്ട്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി ഡോ ജോണ്‍സണ്‍ കെ വര്‍ഗീസ്

മൂന്ന് കോടിയാണ് നടി ആവശ്യപ്പെട്ടത്, വാട്‌സ് ആപ് ചാറ്റ് ഉണ്ട്; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി ഡോ ജോണ്‍സണ്‍ കെ വര്‍ഗീസ്

കൊച്ചി:  യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ കേസില്‍ പ്രതിയായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. പരാതിക്കാരിയുടെ കുടുംബ ഡോക്ടറായ തനിക്ക് അവരുമായി ദീര്‍ഘകാലത്തെ പരിചയവും നല്ല സൗഹൃദവുമുണ്ടെന്ന് ഡോക്ടര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ബലാത്സംഗ ആരോപണം പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് ഇയാളുടെ വാദം.

പരാതിക്കാരിയുടെ ബന്ധുവായ പ്രമുഖ നടിക്കെതിരെയും ഡോക്ടര്‍ ഗുരുതര ആരോപനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നടി തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് തന്നെയെ കെട്ടിയിടുകയും നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. മൂന്ന് കോടി രൂപ നല്‍കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ കൈവശമുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു.

തന്നെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍പ് പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് ഈ ബലാത്സംഗ കേസിന് പിന്നിലെന്നും ഇയാള്‍ ആരോപിക്കുന്നു. രണ്ടാളും മദ്യപിച്ച് ഹോട്ടല്‍ മുറിയില്‍ പോയാല്‍ അത് എങ്ങനെ പീഡനമാകുമെന്നും ഡോക്ടര്‍ ജാമ്യഹര്‍ജിയിലൂടെ ചോദിക്കുന്നു.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന പോലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement