09/11/2026
India News

ദീപാവലി രാത്രിയില്‍ ഒന്‍പത് കൊലപാതകങ്ങള്‍; തമിഴ്നാട്ടില്‍ മരിച്ചവരില്‍ പൊലീസുകാരനും

 ദീപാവലി രാത്രിയില്‍ ഒന്‍പത് കൊലപാതകങ്ങള്‍; തമിഴ്നാട്ടില്‍ മരിച്ചവരില്‍ പൊലീസുകാരനും

ചെന്നൈ:  തമിഴ്നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വ്യാപക അക്രമസംഭവങ്ങളും കൊലപാതകങ്ങളും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഓരോ കൊലപാതകങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവരില്‍ 17 വയസ്സുള്ള രണ്ട് കൗമാരക്കാരും ഉള്‍പ്പെടുന്നു.

തേനിയില്‍ റോഡ് തടഞ്ഞ് ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരനെ ഒരു സംഘം തല്ലിക്കൊന്നു. കടലൂരിലും ശിവഗംഗയിലും കൊല്ലപ്പെട്ടത് ഗുണ്ടാ നേതാക്കളാണ്.

തിരുച്ചിറപ്പള്ളിയിലാണ് പതിനേഴുകാരായ രാഹുല്‍, വിശാല്‍ എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ധനലക്ഷ്മി ശ്രീനിവാസന്‍ സര്‍വകലാശാല ക്യാമ്പസിന് സമീപമുള്ള കനാലിനടുത്ത് വച്ച് ആയുധങ്ങളുമായെത്തിയ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും എസ്.പി ഡോംഗരെ പ്രവീണ്‍ ഉമേഷ് അറിയിച്ചു. തിരുച്ചിറപ്പള്ളി പുരത്തുകുടിയില്‍ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ക്രിസ്റ്റഫര്‍ (20) എന്ന യുവാവും കുത്തേറ്റ് കൊല്ലപ്പെട്ടു.

തുടര്‍ച്ചയായുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകര്‍ച്ചയില്‍ മുഖ്യമന്ത്രി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ് കണ്ണ് തുറക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement