09/11/2026
Kerala News

എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം 127-ാം ദിവസത്തിലേക്ക്; വളര്‍മതിയുടെ നിരാഹാരസമരം 15 ദിവസം പിന്നിട്ടു

എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം 127-ാം ദിവസത്തിലേക്ക്; വളര്‍മതിയുടെ നിരാഹാരസമരം 15 ദിവസം പിന്നിട്ടു



തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം 127-ാം ദിവസവും തുടരുന്നു. സമരസമിതി നേതാവ് വളര്‍മതി ആരംഭിച്ച നിരാഹാരസമരം 15 ദിവസം പിന്നിട്ടു. ആരോഗ്യനില മോശമായ സാഹചര്യത്തിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍.

ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്ന് വളര്‍മതി വ്യക്തമാക്കി. പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആരോഗ്യനിലയില്‍ ആശങ്കയുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയാണ്. അല്ലാതെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കങ്ങളെ അംഗീകരിക്കില്ല. ഡ്രിപ്പ് പോലും സ്വീകരിക്കാന്‍ കഴിയാത്ത നിലയിലേക്ക് ആരോഗ്യസ്ഥിതി മാറിയെന്നും വളര്‍മതി പറഞ്ഞു.

അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement