10/11/2026
Kerala News

ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു; കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളന റാലിക്കെതിരെ കേസ്

 ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു; കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളന റാലിക്കെതിരെ കേസ്


കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ റാലിക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനാണ് നടപടി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവരടക്കം 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗോശ്രീ പാലം മുതല്‍ മറൈന്‍ ഡ്രൈവ് വരെ റോഡിലൂടെയായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനം ഉയര്‍ന്നു.

റാലിയെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം സംബന്ധിച്ച പരാതികളും വിമര്‍ശനങ്ങളും ശക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement