പത്തനംതിട്ട: വീട് നിര്‍മിക്കുന്നതിനായി മണ്ണെടുക്കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 25 കുടുംബങ്ങള്‍ സിപിഐഎം വിട്ടു. പരിയാരം ലോക്കല്‍ കമ്മിറ്റിക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി വിട്ട കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ഇവരെ സ്വീകരിച്ചു.
ഇലന്തൂര്‍ വരട്ടുചിറയിലാണ് സംഭവം. വീട് നിര്‍മിക്കുന്നതിനായി മണ്ണെടുക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ 25,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. സിപിഐഎം പ്രവര്‍ത്തകനായ ബാബുവിന്റെ കുടുംബം ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. പ്രദേശത്ത് ബിജെപി യൂണിറ്റും രൂപീകരിച്ചു.
സിപിഐഎമ്മിന് ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് പാര്‍ട്ടിക്ക് തിരിച്ചടിയായ സംഭവം ഉണ്ടായിരിക്കുന്നത്. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment