07/11/2026
Kerala News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ആരോപണം

 തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ആരോപണം


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവിയുടെ യോഗ്യത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ രംഗത്ത്. വകുപ്പ് മേധാവിയായ ഡോ. സി. ജയകുമാരിക്ക് ആവശ്യമായ യോഗ്യതയില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ (എന്‍എംസി) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

പിഎച്ച്ഡി യോഗ്യതയുള്ളതിനാലാണ് ഡോ. സി. ജയകുമാരിയെ വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, മെഡിസിനില്‍ എംഡി യോഗ്യതയുള്ള ഡോക്ടറെ എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ മേധാവിയാക്കിയതില്‍ ചട്ടലംഘനമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ വാദം.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും യോഗ്യതയുള്ള ഡോക്ടര്‍മാര്‍ വകുപ്പില്‍ ഇല്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരായ അഭിലാഷ് നായര്‍, രേഷ്മ, ശ്രീജിത്ത് ബാബു എന്നിവര്‍ സര്‍വീസില്‍നിന്ന് വിട്ടുപോയതും ഡോ. ജബ്ബാര്‍ ഭരണച്ചുമതലയിലേക്ക് മാറിയതും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് പരാതി.

വകുപ്പിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. 48 മണിക്കൂര്‍ കാത്തിരിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.




Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement