07/11/2026
Kerala News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല വ്യാപനം; മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേര്‍ക്ക് രോഗബാധ

 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല വ്യാപനം; മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേര്‍ക്ക് രോഗബാധ


മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മലപ്പുറം അമരമ്പലത്തെ ഒരു കടയില്‍നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍നിന്ന് മന്തി കഴിച്ച രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന ഏതാനും പേരുടെ പരിശോധനാഫലം കൂടി പുറത്തുവരാനുണ്ട്. പ്രദേശത്ത് 23 ഓളം പേര്‍ക്ക് വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടപടികള്‍ നടത്തി.

കോഴിക്കോട്ടും രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പയില്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഛര്‍ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഇതേ സ്‌കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement