05/11/2026
Kerala News

രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടിയുമായി അമിത് ഷാ

 രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടിയുമായി അമിത് ഷാ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വെല്ലുവിളിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി. സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

അതിനിടെ, ബിജെപിയുടെ നേതൃത്വത്തില്‍ ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പദയാത്രയ്ക്കും തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാനയിലെ കര്‍ണാലില്‍ അമിത് ഷായും പദയാത്രയ്ക്ക് നേതൃത്വം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. മോദി ദേശവിരുദ്ധനാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളില്‍ തെളിയിക്കാന്‍ കഴിയുമെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. മോദി ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ആരാണ് രാജ്യദ്രോഹിയെന്ന് തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ ട്രംപ് മോദിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും രാഹുല്‍ ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ വീഴുമെന്നും അദ്ദേഹം പ്രവചിച്ചു. പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ഇന്‍സാഫ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement