05/11/2026
Kerala News

ചേരാനല്ലൂര്‍ വാഹനാപകട കേസ്: തുടക്കം മുതല്‍ വീഴ്ചയെന്ന് കോടതി

 ചേരാനല്ലൂര്‍ വാഹനാപകട കേസ്: തുടക്കം മുതല്‍ വീഴ്ചയെന്ന് കോടതി


കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ തുടക്കം മുതല്‍ അന്വേഷണത്തിലും നടപടിക്രമങ്ങളിലും വീഴ്ചയുണ്ടായെന്ന് കോടതി. കുട്ടികളുടെ കേസുകള്‍ പരിഗണിക്കേണ്ട കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന് പകരം അപ്പീല്‍ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് എന്തിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു.

ജില്ലയില്‍ സമാനമായ വാഹനാപകട കേസുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും അത്തരം കേസുകളില്‍ കുറ്റകരമായ നരഹത്യയ്ക്കുള്ള 105-ാം വകുപ്പ് ചുമത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. വിവരം ഉടന്‍ ലഭ്യമാക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. എറണാകുളം ജില്ലയില്‍ സമാനമായ കേസുകള്‍ ഇല്ലെങ്കില്‍ സമീപ ജില്ലകളിലെ കേസുകളുടെ വിവരങ്ങള്‍ പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

സമാനമായ അപകടക്കേസുകളില്‍ കുറ്റകരമായ നരഹത്യ ചുമത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. വിഷയം നിസാരമായ ചോദ്യമല്ലെന്നും ഏറെ പ്രാധാന്യമുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു. ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ മറുപടി പറയേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അപകടവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട 17കാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം. 17കാരന്‍ സ്ഥിരമായി നിയമലംഘനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയില്‍ വാദിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement