പാലക്കാട്: സീപ്ലെയിന്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സി.പി.എം. എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്നും ഇതെല്ലാം പൊതുവായിട്ടുള്ള വളര്‍ച്ചയുടെ ഭാഗമാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഓരോന്ന് പുതിയ രീതിയില്‍ വന്നുകൊണ്ടിരിക്കുകയല്ലേ. വന്നുകൊണ്ടിരിക്കുന്ന എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റില്ലല്ലോയെന്നും ഗോവിന്ദന്‍ പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ ചേലക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപ് ജയിക്കും. വയനാട്ടില്‍ അതിശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. നല്ല മുന്നേറ്റമുണ്ടാക്കാനാകും.
ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരമാണ് പാലക്കാട്ടേത്. ഡോ. പി.സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ പോരാട്ടത്തില്‍ പി.സരിന് നല്ല നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Kerala
News
സീപ്ലെയിന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം; എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് ഗോവിന്ദന്‍
Comments
No comments yet. Be the first to comment!
Leave a Comment