05/11/2026
Kerala News

കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ നിയമനം; വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

 കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ നിയമനം; വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായി (Pro-VC) ഡോ. റഷീദ് അഹമ്മദിനെ നിയമിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയ്ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഈ നിയമനം നടന്നതെന്ന് വ്യക്തമാക്കിയാണ് വകുപ്പിന്റെ ഇടപെടല്‍.

ഡോ. റഷീദ് അഹമ്മദ് മുന്‍പ് സേവനമനുഷ്ഠിച്ചിരുന്ന കരുവാരക്കുണ്ട് കെ.ടി.എം. കോളേജിനോടും സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രോ വിസിയായി നിയമനം ലഭിച്ച സാഹചര്യവും, കെ.ടി.എം. കോളേജില്‍ നിന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് വിടുതല്‍ നല്‍കിയതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്തില്‍ ചോദിക്കുന്നു. നിയമനം നടത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിം ലീഗ് ഉന്നയിച്ച കടുത്ത എതിര്‍പ്പിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ സ്വന്തം വ്യക്തിതാല്‍പ്പര്യ പ്രകാരമാണ് നിയമനം നടത്തിയതെന്ന് ലീഗ് ആരോപിക്കുന്നു. മുസ്ലിം ലീഗ് നേതാവു കൂടിയായ ഡോ. റഷീദ് അഹമ്മദിനെ നിയമിച്ചത് പാര്‍ട്ടി നിര്‍ദേശിച്ച പേര് മറികടന്നാണെന്നാണ് ആക്ഷേപം. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സക്കീര്‍ ഹുസൈനെയാണ് പ്രോ-വിസി സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നോമിനിയായി മുന്നോട്ടുവെച്ചിരുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement