കൊച്ചി: ബി.ജെ.പിയിലെ മിതവാദിയാണ് സുരേഷ് ഗോപിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുനമ്പം വിഷയത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി ഈ പറയുന്നതൊന്നും ഒരു പ്രശ്‌നമേയല്ല. ഒരു ബി.ജെ.പി നേതാക്കളില്‍ ഏറ്റവും മിതവാദിയാണ് സുരേഷ് ഗോപി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്നില്ലേ, മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നില്ലേ.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ അല്ലാതെ ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് കഴിയുക. രാഷ്ട്രീയം പറയുന്നതിനപ്പുറത്ത് വ്യക്തിപരമായി ആരെയെങ്കിലും ആക്രമിക്കുന്നുണ്ടോയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
Kerala
News
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതില്‍ സുരേഷ്‌ഗോപിയെ പിന്തുണയ്ച്ച് റിയാസ്: ബി.ജെ.പിയിലെ മിതവാദിയാണ് സുരേഷ്‌ഗോപിയെന്നും പുകഴ്ത്തല്‍
Comments
No comments yet. Be the first to comment!
Leave a Comment