തിരുവനന്തപുരം: പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ വിശദീകരണവുമായി എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു. ലൈസന്‍സ് നടപടികളില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എക്സൈസ് മന്ത്രിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നും സദ്ഭരണമാണ് പ്രധാന ലക്ഷ്യമെന്നും സാംബശിവറാവു പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണങ്ങള്‍ നേരിടേണ്ടിവരാം. എന്നാല്‍ അനാവശ്യമായ വേഗം കാണിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചാണ് എല്ലാ നടപടികളും സ്വീകരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയില്‍ നിയമപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ വാര്‍ത്തകള്‍ തന്നെ വേട്ടയാടുകയാണെന്നും കമ്മീഷണര്‍ പ്രതികരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment