04/11/2026
International News

നേപ്പാളില്‍ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ചെന്നൈ സ്വദേശി മരിച്ചു

 നേപ്പാളില്‍ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ചെന്നൈ സ്വദേശി മരിച്ചു


കാഠ്മണ്ഡു: നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.11 ഓടെയായിരുന്നു അപകടം. ഫെറിഷെ ഹെലിപാഡില്‍ ലാന്‍ഡിങ്ങിനിടെ ഫിഷ് ടെയില്‍ എയറിന്റെയും ഡൈനാസ്റ്റി എയറിന്റെയും ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇയാളെ വിമാനമാര്‍ഗം കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോളുഖുംബു പൊലീസ് മേധാവി മൗസം തമാങാണ് അപകടവിവരം സ്ഥിരീകരിച്ചത്.

രണ്ട് ഹെലികോപ്റ്ററുകളിലുമായി ആകെ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement