04/11/2026
Kerala News

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടി രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നല്‍കിയ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി. ഉത്തരവിറക്കിയ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സംഭവത്തില്‍ ഇന്നലെ പൊതുമരാമത്ത് സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് തേടി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള നിര്‍മ്മാണങ്ങള്‍ നടത്തേണ്ടതില്ലെന്നും, അത്യാവശ്യം വേണ്ട നവീകരണങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമുള്ള മുന്‍ നിര്‍ദേശം മറികടന്നാണ് വകുപ്പ് ഉത്തരവിറക്കിയത്.

അതേസമയം, 2022 മുതല്‍ നടപ്പിലാക്കി വരുന്ന സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. വിഷയം വന്‍ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് അടിയന്തരമായി റദ്ദാക്കാനും വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടാനും മുഖ്യമന്ത്രി തീരുമാനിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement