23/10/2026
Kerala News

ഗവര്‍ണറുടെ സസ്യാഹാര നിര്‍ദ്ദേശത്തിനെതിരെ കെ.സി. വേണുഗോപാല്‍; ഭക്ഷണരീതിയില്‍ ഇടപെടാനാകില്ലെന്ന് വിമര്‍ശനം

 ഗവര്‍ണറുടെ സസ്യാഹാര നിര്‍ദ്ദേശത്തിനെതിരെ കെ.സി. വേണുഗോപാല്‍; ഭക്ഷണരീതിയില്‍ ഇടപെടാനാകില്ലെന്ന് വിമര്‍ശനം


തിരുവനന്തപുരം: ലോക്ഭവനില്‍ സസ്യാഹാരം മാത്രം പാകം ചെയ്യണമെന്ന പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദ്ദേശത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത് കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

സമ്മിശ്ര ഭക്ഷണസംസ്‌കാരമുള്ള കേരളത്തില്‍ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് മറ്റാരെങ്കിലും നിര്‍ദ്ദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

തീരദേശ സംസ്ഥാനമായ കേരളത്തില്‍ മത്സ്യസമ്പത്ത് ധാരാളമുണ്ടെന്നും ഓരോ വ്യക്തിക്കും സ്വന്തം ഇഷ്ടത്തിനനുസരിച്ച് സസ്യാഹാരമോ മാംസാഹാരമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികള്‍ കാലങ്ങളായി പിന്തുടരുന്ന ഭക്ഷണരീതികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണരീതിയില്‍പ്പോലും ഇടപെട്ട് മലയാളികളുടെ തനതായ ജീവിതശൈലി ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement