23/10/2026
Kerala News

കൂടത്തില്‍ കൊലപാതകക്കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രവീന്ദ്രന്‍; തറവാട്ടില്‍ തെളിവെടുപ്പ്

 കൂടത്തില്‍ കൊലപാതകക്കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രവീന്ദ്രന്‍; തറവാട്ടില്‍ തെളിവെടുപ്പ്


തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രനെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണ സംഘത്തിന് വ്യക്തമായ മറുപടികള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും വ്യാജ വില്‍പ്പത്രത്തെക്കുറിച്ച് അറിവില്ലെന്നുമാണ് രവീന്ദ്രന്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

കസ്റ്റഡിയില്‍ ലഭിച്ച രവീന്ദ്രനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പണവും സ്വത്തും നല്‍കിയ വ്യക്തിയെ താന്‍ എന്തിന് കൊല്ലണമെന്ന മറുചോദ്യവും ഇയാള്‍ ഉന്നയിച്ചു. തനിക്കെതിരെ പരാതി നല്‍കിയ അനില്‍ ആയിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും രവീന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ കേസിലെ നിര്‍ണായക തെളിവായി അന്വേഷണ സംഘം കാണുന്ന വില്‍പ്പത്രം വ്യാജമാണെന്ന് ഇയാള്‍ സമ്മതിച്ചില്ല. മറ്റു പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലേക്ക് നീങ്ങിയ കേസില്‍ ശാസ്ത്രീയ തെളിവുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. രവീന്ദ്രനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ശക്തമാക്കിയത്.

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ പ്രതിയുമായി കൂടത്തില്‍ തറവാട്ടിലെത്തി അന്വേഷണ സംഘം തെളിവെടുപ്പും നടത്തി. വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. തുടര്‍ന്ന് രവീന്ദ്രനെ കോടതിയില്‍ ഹാജരാക്കും.

ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement