21/10/2026
Kerala News

സ്പോര്‍ട്സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്പോര്‍ട്സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലും കൗണ്‍സില്‍ ഓഫീസുകളിലും വ്യാപക അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളിലാണ് സാമ്പത്തിക അഴിമതികളും നിയമലംഘനങ്ങളും പുറത്തുവന്നത്. ടെന്‍ഡര്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തി ഫണ്ട് വിനിയോഗിച്ചതില്‍ വലിയ തോതില്‍ മാനദണ്ഡ ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ വ്യാജമായി ഉള്‍പ്പെടുത്തിയും അഴിമതിക്ക് കളമൊരുക്കി.

പല സ്‌പോര്‍ട്‌സ് അസോസിയേഷനുകളും കേവലം കടലാസ് സംഘടനകള്‍ മാത്രമായി പ്രവര്‍ത്തിക്കുകയാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ സുതാര്യതയില്ലാതെ പലരില്‍ നിന്നും വ്യത്യസ്ത തുകകള്‍ തോന്നുംപടി ഈടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം വ്യാജ വൗച്ചറുകള്‍ എഴുതിയുണ്ടാക്കിയും, കായികതാരങ്ങള്‍ക്കായി വാങ്ങിയ ജേഴ്‌സികളും ഉപകരണങ്ങളും വിതരണം ചെയ്യാതെ മുക്കിയും വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കാനിരിക്കെയാണ് കായിക മേഖലയെ നാണംകെടുത്തുന്ന അഴിമതി വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ കായിക നയം പ്രാബല്യത്തില്‍ വരുന്നതോടെ സ്‌പോര്‍ട്‌സ് മേഖലയിലെ ഇത്തരം അഴിമതികളും തട്ടിപ്പുകളും പൂര്‍ണ്ണമായി തടയാനാകുമെന്നാണ് കായിക വകുപ്പിന്റെ പ്രതീക്ഷ.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement