21/10/2026
Kerala News

കോവളം സ്പാ പീഡനം: ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കോവളം സ്പാ പീഡനം: ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സ്പാ ബിനാമിയും തിരുവനന്തപുരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ അനുരൂപ് അറസ്റ്റിലായി. ഉള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അനുരൂപിന്റെ സുഹൃത്താണ് ഡ്രീംസ് സ്പാ നടത്തിയിരുന്നതെങ്കിലും, സ്ഥാപനത്തിലെ വരുമാനമെല്ലാം എത്തിയിരുന്നത് അനുരൂപിന്റെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പീഡനത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ താമസിച്ചിരുന്നതും ഡ്രീംസ് സ്പായിലായിരുന്നു. മുന്‍പ് മറ്റൊരു ആയുര്‍വേദ ഡോക്ടര്‍ നടത്തിയിരുന്ന ഈ സ്ഥാപനം ലീസിനെടുത്താണ് അനുരൂപ് നടത്തിവന്നിരുന്നത്. ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ സാഹചര്യത്തില്‍, നഗരസഭാ പരിധിയിലുള്ള സ്ഥാപനത്തിനും ഉദ്യോഗസ്ഥനുമെതിരെ മേയര്‍ വി.വി. രാജേഷ് എന്തു നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍സംസ്ഥാന റാക്കറ്റിലെ കണ്ണികളാണെന്നും, കേസില്‍ റിമാന്‍ഡിലുള്ള സ്പാ നടത്തിപ്പുകാരന്‍ സജിത്തുമായുള്ള ബന്ധമാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ കുട്ടിയെ സ്പാകളില്‍ കാഴ്ചവെച്ച് ഇളയമ്മയും ഭര്‍ത്താവും പണം തട്ടിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ അടക്കം തീവെച്ച് പൊള്ളിച്ചതായും, ശരീരത്തില്‍ നിരവധി പൊള്ളലേറ്റ പാടുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയെ ചെന്നൈയിലെ ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്പായില്‍ എത്തിച്ചിട്ടില്ലെന്നാണ് പിടിയിലായ പ്രതികളുടെ മൊഴിയെങ്കിലും, അന്നേദിവസം ഇവര്‍ അവിടെയുണ്ടായിരുന്നതിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, പോക്‌സോ, ബലാത്സംഗം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement