21/10/2026
Kerala News

എഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്‍

 എഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ എ.ഐ.ജി. ജി. പൂങ്കുഴലിയെ അഞ്ചുവര്‍ഷത്തേക്ക് സി.ബി.ഐ.യിലേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം അവര്‍ സി.ബി.ഐ.യില്‍ ചുമതലയേല്‍ക്കണം.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കുന്നതിന് മുന്‍പായി, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ശ്രമിച്ചേക്കുമെന്നാണ് വിവരം. എം.എല്‍.എ. ആയിരുന്ന സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ, മലയാള സിനിമയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിച്ച പ്രത്യേക ടീമിലും എ.ഐ.ജി. ജി. പൂങ്കുഴലി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement