Sunday, October 11, 2026
India News

ജോണ്‍ ബ്രിട്ടാസിനെ മര്‍ദിച്ചെന്ന് ആരോപണം; പൊലീസ് വാഹനത്തില്‍ ശ്വാസം മുട്ടിച്ചെന്നും എംപി

ജോണ്‍ ബ്രിട്ടാസിനെ മര്‍ദിച്ചെന്ന് ആരോപണം; പൊലീസ് വാഹനത്തില്‍ ശ്വാസം മുട്ടിച്ചെന്നും എംപി



ഡല്‍ഹി: വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ആരോപണം. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റിയെന്നാണ് ആരോപണം. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തകരെയും മര്‍ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്നും പിടിച്ചുവെച്ച് ശ്വാസം മുട്ടിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. താന്‍ എംപിയാണെന്ന് അറിയിച്ചതോടെയാണ് വാഹനത്തില്‍നിന്ന് ഇറക്കിവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനത്തിലുണ്ടായിരുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാമറയിലൂടെ മര്‍ദനദൃശ്യങ്ങള്‍ തത്സമയം കണ്ട ഡല്‍ഹി ഡിസിപി ഇടപെട്ടതിനെത്തുടര്‍ന്നാണ് തന്നെ വഴിയില്‍ ഇറക്കിവിട്ടതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

എന്നാല്‍, ഇത്തരം നടപടികള്‍കൊണ്ട് സമരത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവസാന ശ്വാസംവരെ സമരമുഖത്ത് തുടരുമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment