Monday, August 3, 2026
Kerala News

കടുത്ത അവഗണന: പാലക്കാട് യു.ഡി.എഫിന് നല്‍കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡി.എം.കെ; സ്ഥാനാര്‍ത്ഥിയോ നേതാക്കളോ വിളിച്ചില്ലെന്ന് അന്‍വര്‍

കടുത്ത അവഗണന: പാലക്കാട് യു.ഡി.എഫിന് നല്‍കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡി.എം.കെ; സ്ഥാനാര്‍ത്ഥിയോ നേതാക്കളോ വിളിച്ചില്ലെന്ന് അന്‍വര്‍


പാലക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കുട്ടത്തിലിന് നല്‍കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡി.എം.കെ നേതാവ് പി.വി. അന്‍വര്‍. ഡി.എം.കെ ഉപാധികളില്ലാതെ പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ര്‍ത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

ഡി.എം.കെ സ്ഥാനാര്‍ഥി എം.എ. മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യു.ഡി.എഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയോ നേതാക്കളോ ഒരിക്കല്‍ പോലും വിളിച്ചില്ല. ഇതിലുള്ള പരിഭവമാണ് പിന്തുണ പിന്‍വലിക്കാന്‍ അന്‍വറിനെ പ്രേരിപ്പിച്ചത്.

പാലക്കാടിന് പിന്നാലെ വയനാട്ടിലും അന്‍വറിന്റെ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചേലക്കരയില്‍ പിന്തുണ നല്‍കിയില്ല. ചേലക്കരയിലും അന്‍വര്‍ പിന്തുണ നല്‍കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment