Wednesday, October 7, 2026
Kerala News

R. സുഗതന് ജാമ്യം; കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി

R. സുഗതന് ജാമ്യം; കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയ കരുതൽ തടങ്കലും കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കാപ്പാ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കാപ്പാ നടപടി സംബന്ധിച്ച വിവരം തന്നെ കൃത്യമായി അറിയിച്ചില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

ഇക്കാര്യം പരിഗണിച്ച ഹൈക്കോടതി കാപ്പാ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കുകയായിരുന്നു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതൻ.

Related News

Comments

No comments yet. Be the first to comment!

Leave a Comment