Wednesday, October 7, 2026
Kerala News

സുരേഷ് ബാബുവിന്റെ സ്ഥാനമാറ്റം; ലൈംഗിക പരാതി സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരിക്കാതെ പിണറായിയും മറ്റ് നേതാക്കളും

 സുരേഷ് ബാബുവിന്റെ സ്ഥാനമാറ്റം; ലൈംഗിക പരാതി സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരിക്കാതെ പിണറായിയും മറ്റ് നേതാക്കളും


കോഴിക്കോട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിന് പിന്നില്‍ ലൈംഗിക പരാതിയുണ്ടോയെന്ന ചോദ്യത്തില്‍ വ്യക്തമായ പ്രതികരണം നല്‍കാതെ സിപിഎം നേതാക്കള്‍. കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ നേതാക്കളോടും മാധ്യമങ്ങള്‍ വിഷയം സംബന്ധിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

വനിതാ പ്രവര്‍ത്തകയുടെ പരാതി ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടും നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയനും ഒഴിഞ്ഞുമാറി. മുതിര്‍ന്ന നേതാക്കളായ കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, വി.എന്‍. വാസവന്‍ എന്നിവരും വിഷയത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല.

പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും നിലവില്‍ പത്തനംതിട്ടയിലെ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചു.

അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയതിനെ ശക്തമായി ന്യായീകരിച്ച് ഇ.പി. ജയരാജന്‍ രംഗത്തെത്തി. സംഘടനാപരമായ നടപടിയാണ് പാലക്കാട് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു.

സംഭവത്തെ സിപിഎമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment