Wednesday, October 7, 2026
Kerala News

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത്; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ്  ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത്; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കൗണ്‍സിലര്‍ എന്ന നിലയിലെ ജോലിഭാരം നിര്‍വഹിക്കാന്‍ ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. ശ്രീലേഖയോട് തനിക്ക് വലിയ മതിപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയിലുള്ള നേതാവാണ് അവരെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖര്‍, റേഞ്ച് റോവര്‍ ഓടിക്കുന്ന മന്ത്രിയും സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയും സംസ്ഥാനത്തുണ്ടെന്ന് വിമര്‍ശിച്ചു. വൈദ്യുതി നിയന്ത്രണം നേരിടുന്ന സംസ്ഥാനത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ രാജ്യത്ത് സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രതിഷേധം നടത്തുന്നതെന്നും ഇതോടെ ആരൊക്കെ തമ്മിലാണ് ഡീല്‍ എന്നത് വ്യക്തമാകുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment